ഗുജറാത്തിലെ പോർബന്തറിലെ കോസ്റ്റ് ഗാർഡ് വിമാനത്താവളത്തിന് സമീപം പരിശീലന പറക്കലിനിടെ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ എ എൽ എച്ച് ധ്രുവ് ഹെലികോപ്ടർ തകർന്നതായി റിപ്പോർട്ട്. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും ഒരു ജീവനക്കാരനും അപകടത്തിൽ മരണമടഞ്ഞു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ അപകടത്തിൽ, നിലത്ത് പതിച്ച ഉടൻതന്നെ ഹെലികോപ്ടറിൽ തീപിടിത്തമുണ്ടായി. അഗ്നിശമന സേന എത്തി തീയണച്ചെങ്കിലും, മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സാങ്കേതിക തകരാറാണ് അപകടത്തിനുപിറകിലെ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.