വയനാട് ജില്ലയിൽ പുതിയ തൊഴിൽ അവസരങ്ങൾ ,വിശദവിവരങ്ങൾ വായിക്കുക!

ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഖരമാലിന്യ-ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പരിശോധനകള്‍ക്കായി ടെക്നിക്കല്‍ അസിസ്റ്റന്റുമാരെ താത്ക്കാലികമായി നിയമിക്കുന്നു. മൂന്ന് ഒഴിവുകളാണുളളത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സിവില്‍, കെമിക്കല്‍, എന്‍വയോണ്‍മെന്റല്‍ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത ബി.ടെക് ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 25000 രൂപ വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി ഒന്‍പതിന് ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക്- വേേു:െ//സുെരയ.സലൃമഹമ.ഴീ്.ശി. ഫോണ്‍- 04936 203013.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

നഴ്‌സ് നിയമനം

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രൈമറി പാലിയേറ്റീവ് യൂണിറ്റിലെ കമ്മ്യൂണിറ്റി നഴ്സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എഎന്‍എം/ജെപിഎച്ച്എന്‍/ജിഎന്‍എം/ബിഎസ്‌സി നഴ്സിങ്, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബിസിസിപി/സിസിസിപിാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജനുവരി 16 ഉച്ചക്ക് രണ്ടിന് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.

പ്രയുക്തി തൊഴില്‍ മേള 11 ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസു സംയുക്തമായി ജനുവരി 11 ന് മാനന്തവാടി ന്യൂമാന്‍സ് കോളെജില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ 700 ലധികം തൊഴിലവസരങ്ങള്‍ ലഭ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/9m trqdnxfvNFKJYr രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 04936 202534, 04935 246222.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version