2025-26 ബജറ്റ്: ഭവനവായ്പയെടുത്തവരുടെ പ്രതീക്ഷകള്‍ക്ക് പരിഹാരമുണ്ടാകുമോ? അറിയാം

കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭവനവായ്പ കടമെടുത്തവരുടെ പ്രധാന ചര്‍ച്ചകളില്‍ പലിശനിരക്കിന്റെ വര്‍ദ്ധനവാണ്. ഉയർന്ന പലിശനിരക്കിന്‍റെ ബാധിതരായ ആളുകള്‍ ഇതിന് മറുപടിയായി ധനമന്ത്രി പ്രഖ്യാപിക്കാനിരിക്കുന്ന ആനുകൂല്യങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ വീട് വില കുതിച്ചുയരുന്നതിനാല്‍ നികുതി ഇളവുകളും സഹായ പദ്ധതികളും വേണമെന്ന് ആവശ്യപ്പെട്ട് കടമെടുത്തവരില്‍ നിന്നുള്ള ആവശ്യം ശക്തമായി ഉയര്‍ന്നുവരുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

നിലവില്‍ പഴയ നികുതി സമ്പ്രദായത്തില്‍ സെക്ഷന്‍ 80 സി, 24 ബി എന്നിവ പ്രകാരം ഭവനവായ്പയെടുത്തവര്‍ക്ക് നികുതി ഇളവുകള്‍ ലഭ്യമാണ്. സ്വന്തമായി താമസിക്കുന്ന വീടുകള്‍ക്ക് സെക്ഷന്‍ 24 ബി പ്രകാരം 2 ലക്ഷം രൂപ വരെ പലിശയ്ക്കും, സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ പ്രിന്‍സിപ്പലിനും നികുതി ഇളവുകള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ വീടുകളുടെ വിലയും പലിശ നിരക്കുകളും വര്‍ദ്ധിച്ചതിനാല്‍ ഈ ഇളവുകള്‍ അപര്യാപ്തമാണെന്നാണ് ഭവനവായ്പകടമെടുത്തവരുടെ അഭിപ്രായം.

ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി പദ്ധതി വീണ്ടും ആവശ്യമായി
2022 മാര്‍ച്ച്‌ 31 വരെ ലഭ്യമായിരുന്ന ക്രെഡിറ്റ്-ലിങ്ക്ഡ് സബ്സിഡി പദ്ധതി ഭവനവായ്പക്ക് സബ്സിഡി പലിശനിരക്കുകള്‍ നല്‍കി സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങള്‍, ഇടത്തരം വരുമാനക്കാരുടെ ഭവനസ്വപ്നങ്ങള്‍ക്ക് ആധാരമായിരുന്നു. ഈ പദ്ധതിയെ പുനസ്ഥാപിക്കണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നു.

സെക്ഷന്‍ 80 ഇഇഎ വീണ്ടെടുക്കണം
ആദ്യം വീട് വാങ്ങുന്നവര്‍ക്ക് നല്‍കിയിരുന്ന 50,000 രൂപ വരെയുള്ള നികുതി ഇളവ് 2022 മാര്‍ച്ച്‌ 31ന് ശേഷം നിർത്തലാക്കിയ സെക്ഷന്‍ 80 ഇഇഎ പുനരാരംഭിക്കണമെന്ന ആവശ്യം കൂടി ശക്തമായിട്ടുണ്ട്. ഭവനവായ്പയെടുത്തവര്‍ക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിന് ഈ പദ്ധതി അവശ്യമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബജറ്റ് പ്രഖ്യാപനത്തില്‍ ഈ ആവശ്യങ്ങള്‍ക്ക് പ്രതീക്ഷയുള്ളതായി കാണുന്നുവെങ്കിലും ധനമന്ത്രി എന്ത് നടപടികളാണ് പ്രഖ്യാപിക്കുക എന്നത് സമൂഹം ഉറ്റുനോക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version