ഹണി റോസിന്റെ പരാതി: ബോബി ചെമ്മണൂരിന്‍റെ അറസ്റ്റ് വിവാദത്തിലേക്ക്!

നടി ഹണി റോസിന്റെ പരാതിയെ തുടർന്നു വ്യവസായി ബോബി ചെമ്മണ്ണൂറിനെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂറിനെ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ട്. ഹണി റോസിന്റെ പരാതി 75-ാം വകുപ്പ് പ്രകാരമാണ് കേസായി രേഖപ്പെടുത്തിയിരിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

തന്നെ നിരന്തരം വേട്ടയാടുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തതായി ഹണി റോസ് പരാതി നൽകിയിരുന്നു. ഇന്നലെയാണ് നടി പൊലീസിൽ പരാതി നൽകിയത്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായി ഹണി റോസ് മുഴുവൻ വിവരങ്ങളും വിശദമായി മൊഴിയായി നൽകുകയായിരുന്നു.

ബോബി ചെമ്മണ്ണൂറിനെ ചോദ്യം ചെയ്യാനായി പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ തെളിവുകൾ സമ്പാദിച്ച ശേഷമാകും തുടർനടപടി. ഹണി റോസിന്റെ പരാതിയിൽ 24 മണിക്കൂറിനുള്ളിലാണ് കസ്റ്റഡി നടപടിയിലേക്ക് പൊലീസ് കടന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version