വേഗം കുറയ്ക്കുന്നത് ക്യാമറയ്ക്കായി മാത്രം? ഇനി ജിയോ ഫെൻസിംഗ് വഴി നിരീക്ഷണം

കേരളത്തിലെ വാഹന വേഗത നിയന്ത്രണത്തിന് ജിയോ ഫെൻസിംഗ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. “യുവതലമുറയും ഗതാഗത നിയമങ്ങളും” എന്ന വിഷയത്തിൽ കെ.എൽ.ഐ.ബി.എഫ്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

ടോക്കിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വാഹനങ്ങളിൽ ബാർകോഡ് പതിപ്പിച്ച്‌ വിവിധ റോഡുകളിൽ സ്ഥാപിക്കുന്ന ജിയോ ഫെൻസിംഗ് കടന്നുപോകാനെടുത്ത സമയം വിലയിരുത്തിയാണ് വേഗത കണക്കാക്കുന്നത്. അമിതവേഗതയിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് ലൈസൻസിൽ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്ന നടപടിയും പരിഗണനയിലുണ്ട്. നിശ്ചിത ബ്ലാക്ക് പഞ്ചുകൾ എത്തിയാൽ ലൈസൻസ് സ്വയമേവ റദ്ദാക്കുന്ന സംവിധാനം നിയമലംഘനങ്ങൾ കുറയ്ക്കുമെന്ന് മന്ത്രി പ്രതിപാധിച്ചു. ഇതിനുപുറമെ, സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസെഷനുകൾക്ക് ആപ്ലിക്കേഷൻ വഴി സംവിധാനമൊരുക്കും. ഒരിക്കൽ ലൈസൻസ് നഷ്ടമായാൽ തിരികെ ലഭിക്കുന്നത് വളരെ ദുര്‍ഘടമാക്കും. അധികാരപരിധിയില്ലാതെ റോഡ് കയ്യേറിയുള്ള കച്ചവടങ്ങളും അനധികൃത പാർക്കിംഗും കർശനമായി തടയുമെന്ന് മന്ത്രി പറഞ്ഞു. ഇതിനെതിരെ വരുന്ന പ്രതിഷേധങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടങ്ങൾ തടയാനുള്ള നടപടികൾക്കെതിരെ ചില വിഭാഗങ്ങൾ പ്രതിഷേധിക്കുന്നുവെന്നും കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിച്ചപ്പോഴുണ്ടായ പ്രതിഷേധങ്ങൾ ഇതിനുദാഹരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version