13-ാം നിയമസഭാ സമ്മേളനത്തിന് തുടക്കം: ഗവർണറുടെ നയപ്രഖ്യാപനം സമർപ്പിച്ചു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ 13-ാം കേരള നിയമസഭാ സമ്മേളനം ഇന്ന് തുടക്കമായി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ ആദ്യ ബജറ്റ് സമ്മേളനമാണിത്. സമ്മേളനത്തിന് തുടക്കമായി ഗവർണർ നയപ്രഖ്യാപനം അവതരിപ്പിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ ധനവിഹിത വെട്ടിക്കുറവിനാൽ ഗുരുതരമായതായി ഗവർണർ പ്രസ്താവിച്ചു. ജിഎസ്ടി വിഹിതം ലഭ്യമാകാത്തത് സാമ്പത്തിക ക്ഷാമം വർധിപ്പിച്ചെന്നും കൃത്യമായ ധനസഹായം ഉറപ്പാക്കേണ്ടത് അടിയന്തിര ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് മേപ്പാടി ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുക എന്നത് സർക്കാരിന്റെ മുൻഗണനയായിട്ടുണ്ടെന്ന് ഗവർണർ വ്യക്തമാക്കി. ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള മേഖലകളിൽ കേരളം കൈവരിച്ച പുരോഗതി നയപ്രഖ്യാപനത്തിൽ പ്രത്യേകം ഉയർത്തിക്കാട്ടുകയും ചെയ്തു. **ബജറ്റ് അവതരണം ഫെബ്രുവരി 7ന്** 27 ദിവസത്തേക്ക് നീളുന്ന ഈ സമ്മേളനത്തിൽ ബജറ്റിനോട് അനുബന്ധിച്ച് നിരവധി ചർച്ചകൾ നടക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ജനുവരി 20 മുതൽ 22 വരെ നടക്കും. ഇടവേളയ്ക്ക് ശേഷം ഫെബ്രുവരി 7-ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ 2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും. ഇത് കെ.എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണമായിരിക്കും.