ജി.എസ്.എല്‍.വി റോക്കറ്റിലൂടെ ചരിത്രസന്ധിയിൽ ഇന്ത്യ

ശ്രീഹരിക്കോട്ടയിൽ നിന്ന് ജി.എസ്.എല്‍.വി റോക്കറ്റിൽ നാവിക്-02 ഉപഗ്രഹം വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഈ മാസം 28 മുതൽ 30 വരെ തിയ്യതികളിൽ വിക്ഷേപണം നടത്താൻ ലക്ഷ്യമിടുകയാണ്. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷമാകും അന്തിമ തീയതി പ്രഖ്യാപിക്കുക.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

അടുത്ത മാസങ്ങളിൽ ഇന്ത്യയുടെ കരുത്തുറ്റ എല്‍.വി.എം3 റോക്കറ്റ് ഉപയോഗിച്ച് വിവിധ ദൗത്യങ്ങൾ നടക്കും. ഇതിൽ പ്രധാനപ്പെട്ടതായ ഗഗൻയാൻ ദൗത്യം, മനുഷ്യയാത്രയ്ക്കായി രൂപകൽപ്പന ചെയ്‌ത എച്ച്‌എല്‍വിഎം3 റോക്കറ്റിന്റെ ആദ്യ പരീക്ഷണ ദൗത്യം, മാർച്ചിൽ നടക്കും. ഗഗൻയാന്റെ പ്രാരംഭഘട്ടമായ ജി1 ദൗത്യം യാത്രികരില്ലാതെ വിക്ഷേപിക്കപ്പെടും. റോക്കറ്റ് കൂട്ടിച്ചേർക്കൽ ജോലികൾ അന്തിമഘട്ടത്തിലാണിപ്പോൾ.

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള പരീക്ഷണ വാഹന അവതരണ ദൗത്യം (ടിവി-ഡി2) ജി1 ദൗത്യത്തിനു മുൻപായി നടക്കും. അതേസമയം, യുഎസിലെ എഎസ്ടി ആൻഡ് സയൻസ് കമ്പനിയുടെ ബ്ലൂബേഡ് ബ്ലോക് 2 ഉപഗ്രഹം എല്‍.വി.എം3 റോക്കറ്റ് ഉപയോഗിച്ച് മാർച്ച് 31ന് വിക്ഷേപിക്കാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു.

ഇതുകൂടാതെ, ഇന്ത്യയും യുഎസും ചേർന്ന് വികസിപ്പിച്ചെടുത്ത നൈസർ ഉപഗ്രഹം, മാർച്ചിന് ശേഷം ജി.എസ്.എല്‍.വി റോക്കറ്റിൽ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version