നാലാം മൈലിന് സമീപമുള്ള ഗതാഗത സംവിധാനം പുതുക്കി ക്രമീകരിക്കുന്നതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള വാഹനങ്ങള്‍ ഇനി എല്‍.എഫ്. ജംഗ്ഷന്‍, താഴെയങ്ങാടി വഴി കടത്തിവിടും. മൈസൂര്‍ റോഡ്, വള്ളിയൂര്‍ക്കാവ്, തലശേരി, തവിഞ്ഞാല്‍ റോഡുകളിലൂടെ ബസ് സ്റ്റാന്‍ഡിലേക്കുള്ള യാത്രക്കാരും താഴെയങ്ങാടി വഴിയാണ് എത്തേണ്ടതെന്നും തുടര്‍ന്ന് എല്‍.എഫ്. ജംഗ്ഷന്‍ വഴി കോഴിക്കോട് റോഡിലേക്കും പ്രവേശിക്കാമെന്നും അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കല്ലോടി ഭാഗത്ത് നിന്നും ബസ് സ്റ്റാന്‍ഡിലേക്കുള്ള വാഹനങ്ങള്‍ തഴയങ്ങാടി ബൈപ്പാസ് വഴി പോകേണ്ടതാണെന്നും ഇവ എല്‍.എഫ്. ജംഗ്ഷന്‍, കോഴിക്കോട് റോഡിലേക്കാണ് കടത്തിവിടുന്നതെന്നും വ്യക്തമാക്കി. ഓട്ടോ സ്റ്റാന്‍ഡുകളിലുണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍, കോഴിക്കോട് റോഡിലെ സ്റ്റാന്‍ഡ് പഴയതുപോലെ തുടരുന്നതിനൊപ്പം, ഗാന്ധിപാര്‍ക്ക്, മൈസൂര്‍ റോഡ്, താഴെയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലെ ഓട്ടോ സര്‍വീസുകള്‍ ഇനി മാറ്റിച്ചേര്‍ന്ന സ്റ്റാന്‍ഡുകളില്‍ നിന്ന് നടത്തേണ്ടതാണെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.