മരുന്നുകളുടെ കാലാവധി കഴിഞ്ഞില്ലെന്നും കൃത്യമായ മറുപടി അന്നേ നൽകിയിരുന്നുവെന്നും മന്ത്രി വീണാ ജോർജ് നിയമസഭയിൽ വിശദീകരിച്ചു. സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കൊവിഡ് മഹാമാരിയുടെ ദുരിതകാലത്ത് പിപിഇ കിറ്റ് സംഭരിക്കാനായിരുന്നു സർക്കാർ ശ്രമിച്ചത്. അന്നത്തെ പ്രതിസന്ധിയിൽ കൊവിഡ് മരണങ്ങൾ സംസ്‌കരിക്കുമ്പോൾ പിപിഇ കിറ്റുകൾക്കായായിരുന്നു ആശ്രയം. കേരളത്തിലെ ഒരു പുഴയിലും മൃതദേഹങ്ങൾ ഒഴുകിയ സംഭവമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യരംഗത്ത് സൗജന്യചികിത്സ നൽകുന്നതിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി വ്യക്തമാക്കി. “പ്രതിപക്ഷ നേതാക്കളുടെ പരാമർശങ്ങൾ സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാ മരുന്നുകളും കേന്ദ്ര ഡ്രഗ്‌സ് കൺട്രോൾ മാനദണ്ഡങ്ങൾ പാലിച്ചാണ് അനുവദിച്ചിട്ടുള്ളത്,” മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ചില താത്കാലിക പ്രശ്‌നങ്ങൾ മാത്രമായിരുന്നുവെന്നും ഇത് പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചതായി റിപ്പോർട്ട്.