കൽപ്പറ്റ സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ നീരാരം പുത്തൻപുരക്കൽ പി.വി. ഷിതിനാണ് പരിക്കേറ്റത്. പഞ്ചാരക്കൊല്ലിയിലെ കടുവ വിവരവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി അവസാനിപ്പിച്ച് രാത്രി വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് അപകടം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വാഹനത്തിലേക്ക് കാട്ടുപന്നി പാഞ്ഞു വന്നതോടെ, സ്കൂട്ടറിൽ നിന്നും ഷിതിൻ തെറിച്ചുവീഴുകയായിരുന്നു. ഇയാളുടെ കാൽമുട്ട്, കൈകൾ, തല തുടങ്ങിയ ഭാഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ഉടൻതന്നെ ഷിതിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചു.