കൊച്ചി: ജനപ്രിയ സിനിമകളുടെ ഹിറ്റ് മേക്കര്‍ ഷാഫി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണം. ഈ മാസം 16-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫിയുടെ ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലെത്തിക്കുകയായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഹാസ്യത്തിനും ജനപ്രിയ തിരക്കഥകള്‍ക്കും പുതിയ മാനങ്ങള്‍ നല്‍കിയ സംവിധായകനായിരുന്നു ഷാഫി. ജയറാം നായകനായ വണ്‍മാന്‍ ഷോ ആയിരുന്നു ഷാഫിയുടെ ആദ്യ സംവിധാനം. റാഫി മെക്കാര്‍ട്ടിന്‍ ടീമിലെ റാഫി മൂത്ത സഹോദരനാണ് ഷാഫി. പ്രശസ്ത സംവിധായകന്‍ സിദ്ധിഖ് അമ്മാവനാണ്. 1990-ല്‍ രാജസേനന്റെ സഹസംവിധായകനായാണ് സിനിമരംഗത്തേക്ക് കടന്നത്. ആദ്യമായി പ്രവര്‍ത്തിച്ച ചിത്രം കണ്‍മണിയായിരുന്നു.
മലയാള സിനിമയ്ക്ക് സംഭാവന നല്‍കിയ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഷാഫി സംവിധാനം ചെയ്തത്. കല്യാണരാമന്‍, തൊമ്മനും മക്കളും, ചോക്ലേറ്റ്, മായാവി, ചട്ടമ്പിനാട്, ടൂ കണ്‍ട്രീസ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, 101 വെഡ്ഡിംഗ്‌സ്, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങള്‍ ഹാസ്യത്തിനും കഥാഭംഗിക്കും പ്രാധാന്യം നല്‍കി ജനപ്രിയമായി. ഒരു തമിഴ് സിനിമയും ഷാഫി സംവിധാനം ചെയ്തിട്ടുണ്ട്.
മലയാള സിനിമയില്‍ ഹാസ്യത്തിനും നര്‍മ്മത്തിനും പുതുഭാവം നല്‍കിയ, പ്രേക്ഷകരുടെ മനസുകളില്‍ അനശ്വരമായ ഇടം നേടിയ ഷാഫിയുടെ വേര്‍പാട് കലാരംഗത്തെത്തുടര്‍ന്ന് വലിയ നഷ്ടമാണ്.