വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ കുടുംബത്തിന് താത്ക്കാലിക സഹായമായി ജോലിയുടെ നിയമന ഉത്തരവ് നൽകുകയും വീടിനെത്തി ആശ്വാസ വാക്കുകൾ പറയുകയും ചെയ്തു. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനാണ് ഈ ഉത്തരവ് കൈമാറിയത്. ഇതിന് മുൻപ് രാധയുടെ കുടുംബത്തിന് സഹായം നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വൈകുന്നേരം നാലുമണിയോടെ മന്ത്രിയെത്തിയപ്പോൾ പ്രദേശവാസികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. കരിങ്കൊടിയുയർത്തി കാർ തടയുകയും മന്ത്രിക്കെതിരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ശക്തമായ പൊലീസ് സന്നാഹം വഴിയാണ് മന്ത്രിക്ക് രാധയുടെ വീട്ടിൽ എത്താൻ സാധിച്ചത്.
പ്രതിഷേധം കൂടിയതോടെ മന്ത്രി ബേസ് ക്യാമ്പിലേക്ക് മടങ്ങി. അവിടെയും പ്രതിഷേധക്കാർ ശക്തമായ എതിർപ്പുമായി മുന്നോട്ടുവന്നു. പ്രാദേശികവാസികളുമായി ചർച്ച നടത്താനുള്ള നടപടികൾ ആരംഭിക്കുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്.