മാനന്തവാടി: വയനാട്ടിൽ ആവർത്തിച്ച് നടക്കുന്ന വന്യജീവി ആക്രമണങ്ങൾ ജനങ്ങളിൽ വലിയ ഭീതിയും ആശങ്കയും വിതയ്ക്കുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ആവശ്യപ്പെട്ടു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെ ഇടപെടൽ. വന്യജീവി ആക്രമണങ്ങളിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ശക്തമായ നടപടികൾ വേണമെന്ന് പ്രിയങ്ക പറഞ്ഞു. മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപ കെ.എസ്. ഐ.എഫ്.എസുമായി നടത്തിയ ദീർഘനേരം നീണ്ട ഫോണൽ സംഭാഷണത്തിലാണ് ഇവരുടെ പ്രതികരണം. ഈ വർഷം ജനുവരി മാസത്തിൽ മാത്രം നാല് മനുഷ്യ ജീവൻ നഷ്ടപ്പെട്ടതായി പ്രിയങ്ക ഓർമ്മിപ്പിച്ചു. കൂടാതെ വളർത്തു മൃഗങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്നതും കൃഷിയിടങ്ങൾ നശിക്കപ്പെടുന്നതും ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളാണെന്ന് അവർ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി പ്ലാൻ ഉടൻ നടപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.