പഞ്ചാരക്കൊല്ലി: ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. പഠനത്തിൽ കടുവയുടെ കഴുത്തിൽ നാലു മുറിവുകളുണ്ടായിരുന്നുവെന്ന് കണ്ടെത്തി, ഇതാണ് മരണത്തിന് കാരണം. ഈ മുറിവുകൾ വനത്തിൽ മറ്റൊരു കടുവയുമായി നടന്ന ഏറ്റുമുട്ടലിൽ നിന്നുണ്ടായതാണെന്ന് കണ്ടെത്തി. കടുവ രാവിലെ നാലുമണിയോടെ മരിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥൻ പ്രമോദ് ജി കൃഷ്ണൻ അറിയിച്ചു.
![](https://wayanadvartha.in/wp-content/uploads/2025/01/WhatsApp-Image-2025-01-24-at-11.40.47_c9a25517.jpg)
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയാണ് ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കാപ്പി പറിക്കാൻ പോയിരുന്ന സമയത്ത് വനംവകുപ്പ് താത്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
പുലർച്ചെ 2.30നാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസത്തെ ഫോട്ടോകളിലെ ഐഡന്റിഫിക്കേഷൻ മാർക്കുകളുമായി ഒത്തുനോക്കി ചത്തത് രാധയെ കൊന്ന കടുവ തന്നെയാണെന്ന് സ്ഥിരീകരിച്ചു. കടുവയുടെ ആന്തരിക അവയവങ്ങളിൽ നിന്നും രാധയുടെ ശരീരാവശിഷ്ടങ്ങളും കമ്മലും കണ്ടെത്തി.
മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ജനങ്ങൾക്ക് ഭീതി വിതച്ച ഈ കടുവയുടെ മരണത്തോടെ പ്രദേശവാസികൾക്ക് ആശ്വാസമായതായും വനംവകുപ്പ് അറിയിച്ചു.