തിരുവനന്തപുരം: സംസ്ഥാനത്തിലെ പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങൾ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം നേടി. 2, 4, 6, 8 ക്ലാസുകൾക്കുള്ള 128 ടൈറ്റിളുകൾ, മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയം പുസ്തകങ്ങളാണ് അംഗീകരിച്ചത്. പത്താം ക്ലാസിലെ 77 ടൈറ്റിൽ പുസ്തകങ്ങൾക്ക് കഴിഞ്ഞ മാസത്തെ കരിക്കുലം കമ്മിറ്റിയുടെ യോഗം അംഗീകാരം നൽകി. ഏപ്രിൽ മാസത്തോടെ പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും. മെയ് മാസത്തോടെ എല്ലാ പാഠപുസ്തകങ്ങളും അച്ചടിച്ച് കുട്ടികൾക്ക് നൽകും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
വിദ്യാഭ്യാസത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഓരോ വർഷവും പാഠപുസ്തകങ്ങൾ പുതുക്കുന്നതാണ് പരിഗണനയിൽ ഉള്ളത്, എന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അഭിപ്രായം. മാറുന്ന കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് ആവശ്യമായ അറിവുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങൾ പുതുക്കുന്നതിനുള്ള തീരുമാനമാണ്.
യോഗത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് കെ, എസ്. സി. ഇ. ആർ. ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.