ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ മാറ്റ് കൂട്ടിയതായി ഐഎസ്ആർഒ, ജിഎസ്എൽവി-എഫ് 15 റോക്കറ്റ് വിജയകരമായി എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ സമയം രാവിലെ 6.23ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയർന്നത് ഐഎസ്ആർഒയുടെ നൂറാമത്തെ വിക്ഷേപണമായി ചരിത്രം കുറിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
27 മണിക്കൂർ നീണ്ട കൗണ്ട്ഡൗൺ പൂർത്തിയാക്കിയ ശേഷം ജിഎസ്എൽവി-എഫ് 15 ഉപഗ്രഹം വിക്ഷേപിച്ചു. ഐഎസ്ആർഒ ചെയർമാനായി വി. നാരായണൻ ചുമതലയേറ്റ ശേഷമുള്ള ആദ്യ ദൗത്യം കൂടിയാണിത്. ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ ‘നാവിക്’ ശൃംഖലയുടെ ഭാഗമായി, 2,250 കിലോഗ്രാം ഭാരമുള്ള എൻവിഎസ്-02 ഉപഗ്രഹം വിക്ഷേപിച്ചു.
നാവിഗേഷൻ ആവശ്യങ്ങൾക്കായി വികസിപ്പിച്ച ‘നാവിക്’ സിസ്റ്റത്തിന്റെ രണ്ടാമത്തെ തലമുറ ഉപഗ്രഹമാണ് എൻവിഎസ്-02. ഇതിന്റെ ആദ്യ ഉപഗ്രഹമായ എൻവിഎസ്-01, 2023 മെയ് 29ന് വിക്ഷേപിച്ചിരുന്നു. ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യമായ ഈ വിക്ഷേപണം, ഇന്ത്യയുടെ ഗതിനിർണയ സംവിധാനത്തിനുള്ള ശക്തിപ്പെടുത്തലായിരിക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.