സംസ്ഥാനത്തിന് വീണ്ടും 3,000 കോടി രൂപയുടെ കടമെടുപ്പ്. ഫെബ്രുവരി 4ന് മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി റിസർവ് ബാങ്ക് ലേലം നടത്തും. ജനുവരി മുതൽ മാർച്ച് 31 വരെ 8,000 കോടി രൂപ കടമെടുപ്പിന് കേന്ദ്ര അനുമതി നൽകിയിരുന്നു. ഇതിൽ 4,000 കോടി രൂപ നേരത്തെ ലഭിച്ചിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇപ്പോൾ 3,000 കോടി കൂടി കടമെടുക്കുമ്പോൾ ഇനി 1,000 കോടി രൂപ മാത്രം ലഭ്യമാകും. അതേസമയം, വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് 4,600 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിക്കുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്.
2024 ഡിസംബർവരെ 23,000 കോടി രൂപയാണ് കേരളത്തിന് കടമെടുപ്പിന് അനുമതിയുണ്ടായിരുന്നത്. തുടര്‍ന്ന് കേന്ദ്രം അനുമതി പുതുക്കിയതോടെ ഇതുവരെ 36,000 കോടി രൂപ കടമെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ പുതിയ കടമെടുപ്പോടെ ഈ സാമ്പത്തിക വർഷത്തെ മൊത്തം കടം 39,000 കോടി രൂപയാകും. ക്ഷേമപെൻഷനുകൾ അടക്കം ആവശ്യങ്ങൾ നിറവേറ്റാൻ ഈ തുക വിനിയോഗിക്കും.