എടിഎമ്മുകളിലെ സൗജന്യ ഇടപാടുകളുടെ മാസപരിധി കഴിഞ്ഞാൽ ഈടാക്കുന്ന നിരക്ക് വർധിപ്പിക്കാൻ ശുപാർശ. നിലവിൽ 21 രൂപയായ ഈടും, 22 രൂപയാക്കി ഉയർത്താനാണ് നാഷനൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) റിസർവ് ബാങ്കിന് നൽകിയ ശുപാർശ.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളിൽ അഞ്ചു സൗജന്യ ഇടപാടുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗം മെട്രോ നഗരങ്ങളിൽ മൂന്ന് ഇടപാടുകൾക്കും മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് ഇടപാടുകൾക്കും മാത്രമാണ് സൗജന്യമായി അനുവദിച്ചിരിക്കുന്നത്. ഇതിനൊപ്പം, ബാങ്കുകൾ തമ്മിലുള്ള എടിഎം ഇടപാടുകളിൽ ഈടാക്കുന്ന ഇന്റർചേഞ്ച് ചാർജ് 17 രൂപയിൽ നിന്ന് 19 രൂപയാക്കി ഉയർത്താനും NPCI ശുപാർശ ചെയ്തിട്ടുണ്ട്. പണരഹിത ഇടപാടുകളുടെ നിരക്കും 6 രൂപയിൽ നിന്ന് 7 രൂപയാക്കാനാണ് നിർദ്ദേശം. എടിഎം ഇന്റർചേഞ്ച് ഫീസ് എന്നത് ഒരു ബാങ്ക് മറ്റൊരു ബാങ്കിന് എടിഎം സേവനങ്ങൾ ഉപയോഗിക്കുന്നതിന് നൽകുന്ന ചാർജാണ്. പലപ്പോഴും ഈ തുക ഉപഭോക്താവിന്റെ ബില്ലിൽ ഉൾപ്പെടുത്താറുണ്ട്.