കേരള ബജറ്റ്: വികസനത്തിനും ക്ഷേമത്തിനും നിർണായക പ്രഖ്യാപനങ്ങൾ

കേന്ദ്ര ബജറ്റ് മധ്യവര്‍ഗ്ഗത്തിനും സാധാരണക്കാർക്കും കനിവ് കാണിച്ച പശ്ചാത്തലത്തിൽ, സംസ്ഥാന ബജറ്റിലും അതേ നിലപാട് തുടരുന്നതായിരിക്കും. വിവിധ മേഖലയ്ക്കളിൽ ഉദ്ദേശിക്കുന്ന വലിയ മാറ്റങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc

പ്രധാന പ്രഖ്യാപനങ്ങൾ

🔹 വിഴിഞ്ഞം: പ്രധാന ട്രാൻഷിപ്‌മെന്റ് ഹബായി വിഴിഞ്ഞത്തെ ഒരു പ്രധാന ട്രാൻഷിപ്‌മെന്റ് തുറമുഖമാക്കി മാറ്റുന്നതിന് ബൃഹത് പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി. ഇതോടെ വിഴിഞ്ഞം ഒരു പ്രധാന വ്യവസായ ഇടനാഴിയായി മാറും.

🔹 നിക്ഷേപ സൗഹൃദ പദ്ധതികൾ

ഭൂമിയില്ലാത്തതിനാൽ നിക്ഷേപകരെ പിന്മാറ്റേണ്ട സാഹചര്യം ഒഴിവാക്കാൻ സർക്കാർ ഭൂമി നിക്ഷേപത്തിനായി വിനിയോഗിക്കും. പ്രത്യേക നിക്ഷേപ സഹായ പദ്ധതികളും നടപ്പിലാക്കും.

🔹 കുടുംബകാരുണ്യ പദ്ധതിക്ക് കൂടുതൽ ബജറ്റ്സാ

മൂഹിക സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന ബജറ്റിൽ കുടുംബകാരുണ്യ പദ്ധതിക്ക് 700 കോടി രൂപഅധികമായി അനുവദിച്ചു.

🔹 റോഡുകളും പാലങ്ങളും: 3061 കോടി രൂപയുടെ മാറ്റങ്ങൾ. അടിസ്ഥാന സൗകര്യ വികസനത്തിനായി 3061 കോടി രൂപ റോഡുകൾക്കും പാലങ്ങൾക്കുമായിനീക്കി. 🔹 നികുതി വരുമാനം വർദ്ധിച്ച്‌ ധനസ്ഥിതി മെച്ചപ്പെട്ടു സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 47660 കോടിയിൽ നിന്ന് 81000 കോടിയിലേക്ക്നാല് വർഷത്തിനിടെ വർദ്ധിപ്പിക്കാനായത് ധനസ്ഥിതിയെ ഗണ്യമായി മെച്ചപ്പെടുത്തി.

🔹 സാങ്കേതികവിദ്യയ്ക്കും സ്റ്റാർട്ടപ്പുകൾക്കും പ്രോത്സാഹനം നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കാൻ സ്റ്റാർട്ടപ്പ് മിഷന് 1 കോടി രൂപ അനുവദിച്ചു.

🔹 കൊച്ചി മുസിരിസ് ബിനാലെ: 7 കോടി രൂപ അനുവദിച്ചു കേരളത്തിന്റെ സാംസ്കാരിക ആധുനികതയ്ക്ക് ചിറകേകുന്നതിനായി കൊച്ചി മുസിരിസ് ബിനാലെയ്ക്ക് 7 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി.

🔹 തീരദേശ പാത: പൂർത്തിയാക്കാൻ സ്വകാര്യ നിക്ഷേപം നിലവിലെ തീരദേശ പാത സ്വകാര്യ നിക്ഷേപത്തിലൂടെ പൂർത്തിയാക്കാൻ സർക്കാർ നീക്കം തുടങ്ങി. തിരുവനന്തപുരം ഔട്ടർ ഏരിയ ഗ്രോത്ത് കൊറിഡോറിനും അംഗീകാരം.

🔹 കെ ഹോം പദ്ധതി: ടൂറിസം മേഖലയ്ക്ക് പുതിയ ഭാവം സംസ്ഥാനത്ത് ഉപയോഗശൂന്യമായി അടഞ്ഞു കിടക്കുന്ന വീടുകൾ ടൂറിസം ഉദ്ദേശ്യത്തോടെ വിനിയോഗിക്കാൻ’കെ ഹോം’ പദ്ധതി ആവിഷ്‌കരിക്കുന്നു.

🔹 കണ്ണൂർ ഐടി പാർക്ക്: 293.22 കോടി രൂപയുടെ സഹായം293.22 കോടി രൂപയുടെ ധനസഹായം ലഭിച്ച് കണ്ണൂരിൽ ഐടി പാർക്ക് വികസനത്തിന് കിഫ്ബി പിന്തുണ നൽകും.

🔹 ഉൾനാടൻ ജലഗതാഗതത്തിന് 500 കോടി രൂപ ജലഗതാഗത വികസനം ഉദ്ദേശിച്ച് 500 കോടി രൂപ കിഫ്ബി വഴി അനുവദിച്ചു.

🔹 അതിവേഗ റെയിൽ പാത: തുടരുന്ന ശ്രമങ്ങൾ സിൽവർ ലൈൻ എന്ന പേരിൽ പരാമർശിക്കാതെ അതിവേഗ റെയിൽ പാത.യാഥാർഥ്യമാക്കുന്നതിനുള്ള നീക്കങ്ങൾ തുടരും.

🔹 വന്യജീവി ആക്രമണത്തിന് പ്രത്യേക പാക്കേജ് വന്യജീവി പ്രശ്നങ്ങൾ രൂക്ഷമായ പ്രദേശങ്ങൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.

🔹 മുണ്ടക്കൈ-ചൂരല്മല പുനരധിവാസത്തിന് 750 കോടി രൂപ പ്രകൃതിക്ഷോഭബാധിതർക്ക് 750 കോടി രൂപയുടെ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കും.

🔹 ‘റീബിൽഡ് കേരള’ പദ്ധതി ശക്തമാക്കും** വികസന പദ്ധതികൾക്ക് 8702.38 കോടി രൂപയുടെ അനുമതി നൽകി, 5604 കോടി രൂപയുടെ പദ്ധതികൾ** ഇതിനകം പൂർത്തിയാക്കി. സംസ്ഥാന ബജറ്റ് മധ്യവർക്കും സാധാരണക്കാർക്കും താങ്ങാകുന്ന നിരവധി പ്രഖ്യാപനങ്ങളാൽ സമൃദ്ധമാണ്. പുതിയ പദ്ധതികൾക്ക് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എത്രത്തോളം യാഥാർഥ്യ രൂപം നൽകുമെന്നത് കാലം തെളിയിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version