ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമെന്നായിരുന്നു പൊതുവേദികളിൽ ഉയർന്ന പ്രതീക്ഷ. എന്നാൽ നിലവിലെ സാമ്പത്തിക സാഹചര്യം പരിഗണിച്ചാണ് മാറ്റം വന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ബഡ്ജറ്റ് പ്രഖ്യാപനത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
“ഇടതുമുന്നണി സർക്കാർ ബഡ്ജറ്റ് തയ്യാറാക്കുന്നത് ജനങ്ങൾക്ക് ഗുണകരമാവുന്ന രീതിയിലാണ്. ക്ഷേമപെൻഷൻ കൃത്യമായി നൽകുന്ന സർക്കാരാണ് ഇത്. നിലവിൽ മൂന്ന് ഗഡു കുടിശികയുള്ളതും അതിനായി 3000 കോടി രൂപ വേണ്ടതും സത്യമാണ്. ഈ തുക ഉടൻ വിതരണം ചെയ്യുമെന്ന ഉറപ്പുണ്ട്. അതിന് ശേഷം പെൻഷൻ വർദ്ധനവിനുള്ള സാധ്യതകൾ പരിശോധിക്കും,” മന്ത്രി പറഞ്ഞു.
പ്രകടനപത്രികയിൽ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ വലിയ പ്രതിസന്ധിയുണ്ടാക്കിയതായി മന്ത്രി വ്യക്തമാക്കി. “ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഉറപ്പായി നടപ്പിലാക്കും. ഭാവിയിൽ പ്രതിസന്ധികൾ ഒഴിവാക്കാൻ ദീർഘകാല നിക്ഷേപ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സാമ്പത്തിക നില മെച്ചപ്പെട്ടതിനു പിന്നാലെ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ എല്ലാവർക്കുമുള്ള ആനുകൂല്യങ്ങൾ ഉറപ്പാക്കും,” അദ്ദേഹം വ്യക്തമാക്കി.