ഹയർ സെക്കൻഡറി പരീക്ഷ സമയം മാറ്റുന്നത് ഫലപ്രഖ്യാപനവും ഉപരിപഠനവും ബാധിക്കും – വിദ്യാഭ്യാസമന്ത്രി

ഹയർ സെക്കൻഡറി പൊതുപരീക്ഷ രാവിലെ നടത്തുന്നത് നിലവിൽ സാധ്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വ്യക്തമാക്കി. തിരൂർ എം.എൽ.എ. കുറുക്കോളി മൊയ്തീൻ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മാർച്ചിലെ ചൂടുകാലാവസ്ഥയും റംസാൻ വ്രതവുമായി ബന്ധപ്പെട്ട് ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ രാവിലെ ക്രമീകരിച്ചിരുന്നെങ്കിലും, ഹയർ സെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷമാകും. ഉച്ചയ്ക്ക് 1.30 മുതൽ 4.15 വരെ നീളുന്ന ക്രമത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ മാത്രം പരീക്ഷ രണ്ട് മണിക്ക് ആരംഭിച്ച് 4.45-ന് അവസാനിക്കും.

പൊതുപരീക്ഷകൾ മാർച്ചിൽ നടത്തുന്നതിനാൽ ഹയർ സെക്കൻഡറി പരീക്ഷ സമയം മാറ്റുന്നത് പരീക്ഷ നീണ്ടുപോവാനും ഫലപ്രഖ്യാപനം വൈകാനും കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, ഈ വർഷം മുതൽ രണ്ടാംവർഷം പഠിക്കുന്ന വിദ്യാർഥികളുടെ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷകളും ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകളോടൊപ്പം നടത്തുന്നതിനാൽ, ആകെ 18 ദിവസങ്ങൾ പരീക്ഷയ്ക്കായി വേണ്ടിവരും.

ഹയർ സെക്കൻഡറി പരീക്ഷകൾ ഏകദേശം 4.5 ലക്ഷം വിദ്യാർത്ഥികളെയും 26,000 അധ്യാപകരെയും ബാധിക്കുമ്പോൾ, എസ്.എസ്.എൽ.സി. പരീക്ഷയും സ്കൂൾ തല പരീക്ഷകളും 36 ലക്ഷം വിദ്യാർത്ഥികളെയും 1.5 ലക്ഷം അധ്യാപകരെയും ബാധിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. അതിനാൽ, ഹയർ സെക്കൻഡറി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം കൊണ്ടുവരാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version