പെൻഷൻ കുടിശിക: അവസാന ഗഡു അനുവദിച്ച് സർക്കാർ ഉത്തരവ്, വിതരണം ഉടൻ

ധന പെൻഷൻ വകുപ്പ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു അനുവദിച്ച് ഉത്തരവ് ഇറക്കി. ഇത് ഫെബ്രുവരി മാസത്തിനകം വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കുമെന്ന് ട്രഷറി ഡയറക്ടർക്ക് നൽകിയ നിർദേശത്തിലാണ് വ്യക്തമാക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പെൻഷൻ പരിഷ്‌കരണ കുടിശികയിലെ അവസാന ഗഡു ലഭിച്ചതോടെ പെൻഷൻകാർക്ക് പൂർണ്ണമായ പരിഹാരം ഉറപ്പാകും. ഇതിന് പുറമേ, കുടിശികയുടെ ഭാഗമായ ക്ഷാമാശ്വാസം ആറു ഗഡുക്കളായി ഇനി ലഭിക്കാനുണ്ട്. ഇത് അനുവദിക്കുമ്പോൾ അടിസ്ഥാന പെൻഷൻ തുകയനുസരിച്ച് പ്രതിമാസം 2185 രൂപ മുതൽ 15846 രൂപവരെ വർധന പ്രതീക്ഷിക്കാം.

അതേസമയം, 2021ൽ സർക്കാർ പ്രഖ്യാപിച്ച 5 ശതമാനം ക്ഷാമാശ്വാസത്തിന്റെ 79 മാസത്തെ കുടിശിക പെൻഷൻകാർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമൂലം 19734 രൂപ മുതൽ 1,43,500 രൂപവരെയായ നഷ്ടം പെൻഷൻകാർ അനുഭവിക്കുന്നതായി പരാതിയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version