നടന്‍ സിദ്ദിഖിനെതിരായ പീഡനക്കേസില്‍ പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചിരിക്കുന്നതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
സാക്ഷിമൊഴികളടക്കം കേസിന് ഉണങ്ങിയ അടിസ്ഥാനപരമായ തെളിവുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയിലെ അവസരം വാഗ്ദാനം ചെയ്ത് പീഡനം നടത്തിയെന്നാണ് കുറ്റപത്രത്തിലുള്ള കുറ്റാരോപണം. സംഭവമുണ്ടായെന്നാണ് പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പൊലീസ് നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയായ നടിയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. 2016 ജനുവരിയില്‍ സിദ്ദിഖ് താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയ 101 ഡി നമ്പര്‍ മുറിയും അന്വേഷണത്തിനിടയില്‍ പരിശോധിച്ചു. 2016 ജനുവരി 28-നാണ് സിദ്ദിഖ് ഹോട്ടലില്‍ യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്ന് പരാതി. അതേദിവസം സിദ്ദിഖ് ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകളും അന്വേഷണ സംഘം നേരത്തേ ശേഖരിച്ചിരുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കുകയാണ്.