ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ കുറയുമോ? പുതിയ നീക്കം ചർച്ചയാകുന്നു!

സംസ്ഥാനത്ത് വിദ്യാർത്ഥി എണ്ണ കുറവുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപക തസ്തികകൾ ഒഴിവാക്കാനുള്ള നീക്കം ശക്തമാകുന്നു. ഇതിന് ഭാഗമായി, 25 വിദ്യാർത്ഥികൾ മാത്രം ഉള്ള ഏകദേശം നാല്പതോളം സ്കൂളുകളിൽ സ്ഥിരാധ്യാപകർ ഒഴിവാകാൻ സാധ്യത. ഹയർ സെക്കൻഡറി തസ്തികനിർണയത്തിന്റ ഭാഗമായി തയ്യാറാക്കിയ റിപ്പോർട്ടിൽ 420 അധ്യാപക തസ്തികകൾ ഒഴിവാക്കണമെന്ന ശുപാർശ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 210 അധ്യാപകരെ പുനർവിന്യസിക്കാൻ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

താത്കാലിക അധ്യാപകരുടെ അധീനതയിലായേക്കും ഈ സ്കൂളുകൾ. 25 കുട്ടികൾ മാത്രമുള്ള ബാച്ചുകൾ ആവശ്യമില്ലെന്ന തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, അടുത്ത അധ്യയനവർഷത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിച്ചുമാത്രമേ പാഠഭാഗങ്ങൾ തുടരാനാകൂ. അതേസമയം, 25 വിദ്യാർത്ഥികളുള്ള സ്കൂളുകളുടെ സമീപ പ്രദേശങ്ങളിൽ 65 വിദ്യാർത്ഥികളോളം പഠിക്കുന്ന ബാച്ചുകളുമുണ്ട്.

അധ്യാപക തസ്തികകളുടെ ഗ്രേഡ് കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നു. 120 തസ്തികകളുടെ ഗ്രേഡ് കുറയ്ക്കാൻ ഡയറക്ടറേറ്റ് തീരുമാനിച്ചുവെങ്കിലും ഇത് നിയമവിരുദ്ധമാണെന്നും അതിനായി പ്രത്യേക സർക്കാർ ഉത്തരവ് ആവശ്യമാണെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. ഹയർ സെക്കൻഡറി അധ്യാപകരുടെ പുനർവിന്യാസ നീക്കം ഉപേക്ഷിക്കണമെന്ന് കെ.എച്ച്‌.എസ്.ടി.യു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നടപടി ഹൈക്കോടതി മേൽനോട്ടത്തിലുള്ള സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണെന്നും സംഘടന ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version