സ്റ്റാർട്ടപ്പ് വളർച്ചയിൽ കേരളത്തിന്റെ മുന്നേറ്റം; കണക്കുകൾ പുറത്തുവിട്ട് സി.എം ഓഫീസ്

മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 സ്റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്നുവെങ്കിലും, കഴിഞ്ഞ എട്ട് വർഷത്തിനിടെ ഈ സംഖ്യ 6200 ആയി ഉയർന്നതായി റിപ്പോർട്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

സ്റ്റാർട്ടപ്പ് വളർച്ചയിലൂടെ 60,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും 5800 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു. 2016ൽ 15,000 ചതുരശ്ര അടി മാത്രമുണ്ടായിരുന്ന ബിൽഡ്‌സ്‌പേസ് ഇന്ന് പത്ത് ലക്ഷത്തിലധികം ചതുരശ്ര അടിയായി വർദ്ധിച്ചു.

2026ഓടെ 15,000 സ്റ്റാർട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നതാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. ഈ സംരംഭങ്ങളുടെ ഭാവി ദിശയും തുടർ പദ്ധതികളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version