മാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. കാട്ടിമൂലയിൽ താമസിക്കുന്ന കാപ്പുമ്മൽ ജഗന്നാഥ് (21) ആണ് ദുർഭാഗ്യകരമായി ജീവൻ നഷ്ടമായത്. സഹയാത്രികനായ ആലാട്ടിൽ വടക്കേപറമ്പിൽ അനൂപ് (20)ക്കും കാർ ഡ്രൈവർ വാളാട് നിരപ്പേൽ എൻ.എം സണ്ണി (56)ക്കും അപകടത്തിൽ പരിക്കേറ്റു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

വാളാട് കുരിക്കിലാൽ ഭഗവതി ക്ഷേത്രത്തിനു സമീപം രാത്രി ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റവർ ചികിത്സയിൽ തുടരുന്നു.