വൈദ്യുതി ബോർഡിന് കോടികളുടെ നഷ്ടം; നിരക്ക് വർധിപ്പിച്ചും സാമ്പത്തിക പ്രതിസന്ധി തുടരുന്നു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) തുടർച്ചയായി നഷ്ടത്തിലേക്ക് നീങ്ങുന്നു. വൈദ്യുതി ചാർജ് വർധിപ്പിച്ചിട്ടും 2024 വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം ബോർഡിന് 9.20 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

2023 ഒക്ടോബർ വരെ വാട്ടർ അതോറിറ്റിയിൽ നിന്ന് ലഭിക്കേണ്ട തുക സർക്കാർ ഏറ്റെടുത്തിട്ടും 2024 സെപ്റ്റംബർ വരെ 1,997 കോടി രൂപ കെ.എസ്.ഇ.ബിക്ക് ലഭിക്കാനുണ്ടെന്നാണ് ഇലക്ട്രിസിറ്റി ബോർഡിന്റെ മറുപടി.

അതേസമയം, യോഗ്യതാ മാനദണ്ഡങ്ങൾ കുറഞ്ഞ ജീവനക്കാർക്ക് ഉയർന്ന ശമ്പളം നൽകുന്നത് ബോർഡിന്റെ സാമ്പത്തിക പ്രശ്നങ്ങളെ രൂക്ഷമാക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. എസ്.എസ്.എൽ.സി യോഗ്യത പോലും ഇല്ലാത്ത 451 ഓവർസിയർമാർ സബ് എൻജിനീയർ ഗ്രേഡിൽ 1,33,695 രൂപ ശമ്പളം വാങ്ങുന്നുണ്ട്. ഈ വിഭാഗം ജീവനക്കാർക്ക് മാത്രം ബോർഡ് പ്രതിമാസം 6.29 കോടി രൂപ ചെലവഴിക്കുകയാണ്.

ഇതിനൊപ്പം, എസ്.എസ്.എൽ.സി പാസാകാത്ത 34 പേർ സബ് എൻജിനീയർ ഗ്രേഡിൽ 1,43,860 രൂപ വീതം ശമ്പളം വാങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു. ബോർഡ് നഷ്ടത്തിൽ നിന്നും കരകയറാൻ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന ആവശ്യവും ശക്തമാകുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version