കൽപറ്റ: മുണ്ടക്കൈ-ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധവുമായി സമരത്തിനിറങ്ങി. നിർണ്ണായക ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം ശക്തമായപ്പോൾ പൊലീസ് ശക്തമായ തടയൽ നടപ്പാക്കി,

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/He6GJaaXJApLFGlSb9knVc
ഇത് സംഘർഷത്തിലേക്ക് വഴിമാറി.രാവിലെ ഒമ്പതു മണിയോടെ ദുരന്തബാധിതർ തങ്ങളുടെ ഭൂമിയിൽ കുടിൽകെട്ടി സമരം തുടങ്ങാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ശക്തമായി ഇടപെടുന്നത്. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരക്കാർ പ്രതിഷേധിച്ചപ്പോൾ, അനുമതി നൽകാനാകില്ലെന്ന പൊലീസ് നിലപാട് സംഘർഷത്തിന് കാരണമായി. വാക്കുതർക്കവും ഉന്തും തള്ളുമുണ്ടായി.സമരക്കാർ പുനരധിവാസ ലിസ്റ്റ് പൂർണമായി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കണം, അഞ്ച് സെന്റിന് പകരം മുൻവാഗ്ദാനമായ 10 സെന്റ് ഭൂമി നൽകണം, പുനരധിവസിക്കേണ്ടവരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം, കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരം നൽകണം, 10, 11, 12 വാർഡുകളിലെ മുഴുവൻ ആളുകളുടെയും ലോൺ എഴുതിത്തള്ളണം, ദുരന്തത്തിൽ ഒറ്റപ്പെട്ട 15 പേർക്ക് സർക്കാർ ജോലി നൽകുമെന്ന വാഗ്ദാനം പാലിക്കണം, സ്വന്തം നിലയിൽ പുനരധിവാസം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ ധനസഹായം നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്.ദുരന്തം നടന്നിട്ട് ഏഴു മാസം കഴിഞ്ഞിട്ടും അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധം കടുപ്പിച്ചത്.