ഭിന്നശേഷി സംവരണം: പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സംസ്‌ഥാനത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം ഉറപ്പാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജീവനക്കാരുടെ നിയമനാംഗീകാരം, ഫയലുകളുടെ തീര്‍പ്പാക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

ഭിന്നശേഷിയുള്ളവര്‍ക്ക് നിയമനം ലഭിച്ചാല്‍ പെര്‍മനന്റ് എംപ്ലോയീ നമ്പര്‍ (പെന്‍), പ്രാവിഡന്റ് ഫണ്ട് അക്കൗണ്ട് തുടങ്ങിയവ ആരംഭിക്കാനുള്ള അനുമതി നല്‍കും. കൂടാതെ, ഇവര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സില്‍ അംഗത്വം ഉറപ്പാക്കുമെന്നും വ്യവസ്ഥകള്‍ വ്യക്തമാക്കുന്നു. ഭിന്നശേഷി സംവരണപ്രകാരം നിയമിച്ച ജീവനക്കാരുള്ള എയ്ഡഡ് സ്‌കൂളുകളിലെ മറ്റ് നിയമനങ്ങള്‍ റഗുലറായി ക്രമീകരിക്കും. ഇതില്‍ വീഴ്ച വരുത്തുന്ന അധികാരികള്‍ക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നു.

പ്രൊവിഷണല്‍ നിയമനാംഗീകാരം ലഭിച്ച ഭിന്നശേഷിയുള്ള ജീവനക്കാരുള്ള സ്‌കൂളുകളില്‍, മാനേജ്‌മെന്റില്‍ ഉയര്‍ന്ന തസ്‌തികയില്‍ ഒഴിവുണ്ടാകുമ്പോള്‍ സീനിയോറിറ്റി അനുസരിച്ച് ഈ വിഭാഗക്കാര്‍ക്ക് ഉന്നത സ്ഥാനത്തേക്ക് നിയമനം നല്‍കണമെന്നും നിര്‍ദേശിക്കുന്നു. തസ്‌തികയ്ക്ക് അനുയോജ്യമായ ശമ്പളം നല്‍കുന്നതും പ്രമോഷന്‍ ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ പുതിയ നിയമനം പ്രൊവിഷണല്‍ അല്ലെങ്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നടത്തണമെന്നും നിര്‍ദ്ദേശത്തിലാണ് വ്യക്തമാക്കുന്നത്.

ഇക്കാര്യത്തില്‍ നിലവിലുള്ള എല്ലാ പരാതികളും കേസുകളും പ്രത്യേക അപ്പലേറ്റ് ഉത്തരവിന് കാത്തിരിക്കാതെ നിയമപരമായി പുനഃപരിശോധിച്ച് അര്‍ഹമായ തീര്‍പ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version