വാഹന ഉടമകൾ ശ്രദ്ധിക്കുക! മോട്ടോർ വാഹന വകുപ്പിന്റെ പുതിയ പ്രഖ്യാപനം

മാർച്ച് 1 മുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) പ്രിന്റ് ചെയ്യുകയില്ല. പകരം, ഡ്രൈവിംഗ് ലൈസൻസിനുള്ള മാതൃകയെ അനുസരിച്ച് പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുകയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

വാഹനങ്ങളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇനി മുതൽ ആധാർ അധിഷ്ഠിതമാകും. അതിനാൽ, ഓണർഷിപ്പ് മാറ്റം, ലോൺ ചേർക്കൽ, ലോൺ ഒഴിവാക്കൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കാൻ ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ നിർബന്ധമായും ആർസിയിലും രേഖപ്പെടുത്തേണ്ടതായിരിക്കും.

ഈ മാറ്റം കള്ളത്തരങ്ങളും, വ്യാജ രേഖകളുടെ ഉപയോഗം തടയുന്നതിനും, വാഹന സംബന്ധമായ തട്ടിപ്പുകളിൽ നിന്ന് സംരക്ഷണമൊരുക്കുന്നതിനും ലക്ഷ്യമിടുന്നതാണ്.

വാഹന ഉടമകളെല്ലാം അടിയന്തരമായി ആധാറിൽ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ആർസിയിലും നൽകിയിട്ടുണ്ടോയെന്ന് ഉറപ്പാക്കണം. അതിനായി parivahan.gov.in എന്ന വെബ്‌സൈറ്റ് വഴി സ്വയം അപ്‌ഡേറ്റ് ചെയ്യാമെന്നത് ആനുകൂല്യമാണ്. വെബ്‌സൈറ്റ് വഴി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി സേവനം ലഭ്യമാക്കാം. ഓൺലൈൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തവർക്ക് ഫെബ്രുവരി 1 മുതൽ 28 വരെ പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.

വാഹന ഉടമകൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version