വെഞ്ഞാറമൂടിൽ നടന്ന ഞെട്ടിക്കുന്ന കൂട്ടക്കൊലക്ക് പിന്നിൽ പ്രതിയുടെ പ്രണയബന്ധത്തിനെതിരായ കുടുംബത്തിന്റെ എതിർപ്പാണെന്ന് പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട ഫർസാനയുമായി പ്രതിക്ക് പ്രണയബന്ധമുണ്ടായിരുന്നു, എന്നാല്‍ കുടുംബം ഇത് അംഗീകരിച്ചില്ല. ഇതാണ് പ്രതിയെ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.
ഇന്നലെ രാവിലെയാണ് ഫർസാനയെ പ്രതി വീട്ടിൽ നിന്ന് കൊണ്ടുപോയത്. ബിരുദ വിദ്യാർത്ഥിനിയായ ഫർസാന ട്യൂഷനിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അഫാനൊപ്പം ഇറങ്ങി. അവൾ മുരുക്കോണം സ്വദേശിനിയാണ്.
പ്രണയം അംഗീകരിപ്പിക്കാൻ അഫാൻ ഒടുവിൽ പാങ്ങോട്ടുള്ള തന്റെ പിതാവിന്റെ അമ്മ സൽമാ ബീവിയുമായി സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ, അവരും ബന്ധത്തെ എതിർത്തതോടെ അഫാൻ ആദ്യം സൽമാ ബീവിയെ കൊലപ്പെടുത്തുകയായിരുന്നു. തലക്കടിയേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ബന്ധുവായ ഒരു പെൺകുട്ടിയാണ് ആദ്യം കണ്ടത്. കൊലപാതകത്തിന് പ്രതി ചുറ്റിക ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി.
കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc