ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് പദ്ധതിയുടെ രണ്ടാംഘട്ട (എ) കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ ഉരുൾപൊട്ടലുണ്ടായ മൂന്ന് വാർഡുകളിലായി 81 പേർക്ക് കൂടി പുനരധിവാസത്തിന് അർഹത ലഭിച്ചു. ഇതോടെ പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ എണ്ണം 323 ആയി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
ദുരന്തത്തിൽ വീടുകൾ പൂർണമായും നഷ്ടമായ 242 പേരെ ഉൾപ്പെടുത്തി ഒന്നാം ഘട്ട പട്ടികയ്ക്ക് നേരത്തെ അന്തിമ അംഗീകാരം നൽകിയിരുന്നു. ഇതിനൊപ്പം, വാസയോഗ്യമല്ലാത്ത (നോ ഗോ സോൺ) മേഖലയിൽ നാശനഷ്ടമില്ലാത്ത വീടുകളിൽ താമസിച്ചിരുന്നവരെയും രണ്ടാംഘട്ട (എ) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാർഡ് 10-ൽ 42 പേർ, വാർഡ് 11-ൽ 29 പേർ, വാർഡ് 12-ൽ 10 പേർ എന്നിങ്ങനെയാണ് പട്ടികയിലുള്ളവരുടെ വിന്യാസം. മാർച്ച് 7നകം ആക്ഷേപങ്ങൾ സ്വീകരിച്ച് അന്തിമ പട്ടിക പൂർത്തിയാക്കും. ഇതിന് പുറമെ, ദൂരമേഖലയിൽ ഒറ്റപ്പെട്ട് പോയ വീടുകളും ഉൾപ്പെടുത്തി രണ്ടാംഘട്ട (ബി) പട്ടികയും പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.