വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് രൂപീകരിക്കാനായി ഭൂമി ഏറ്റെടുക്കാൻ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹരിസൺ മലയാളം നൽകിയ അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചില്ല. അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുവെങ്കിലും ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് നല്‍കാൻ വിസമ്മതിച്ചു. പുനരധിവാസം തടസ്സപ്പെടരുതെന്നു കോടതിയുടെ പരാമർശം. കേസ് വീണ്ടും പരിഗണിക്കുന്നത് ഈ മാസം 13ന്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
കലക്ടറേറ്റ് ഉപരോധം സംഘർഷത്തിലേക്ക്
വയനാട്ടിലെ പുനരധിവാസത്തിൽ വീഴ്ചയുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് കളക്ടറേറ്റ് ഉപരോധിച്ചത് സംഘർഷത്തിലേക്ക് എത്തി. ഗേറ്റുകൾ വളഞ്ഞുള്ള ഉപരോധത്തെ തുടർന്ന് കളക്ടറേറ്റിലെ ജീവനക്കാർ അകത്തു പ്രവേശിക്കാനാകാതെപ്പെട്ടു. രാപ്പകൽ സമരത്തിന് ശേഷം ഗേറ്റുകൾ അടച്ചുള്ള ഉപരോധം ശക്തിപ്പെടുത്തിയതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
ജീവനക്കാർക്ക് കളക്ടറേറ്റിൽ പ്രവേശനം അനുവദിക്കില്ലെന്ന് യുഡിഎഫ് പ്രവർത്തകർ ഉറപ്പുനൽകിയതോടെയാണ് അവർക്കു പ്രവേശിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കു നേരെ പ്രതിഷേധം കടുപ്പിച്ചത്. ചില പ്രവർത്തകർ കളക്ടറേറ്റ് വളപ്പിൽ ചാടിക്കടന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി.