പെണ്‍കുട്ടികള്‍ക്ക് എച്ച്പിവി വാക്സിൻ സൗജന്യം

സംസ്ഥാനത്ത് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് ഗർഭാശയ ഗളാർബുദ പ്രതിരോധ വാക്സിൻ (HPV വാക്സി ൻ) സൗജന്യമായി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വാക്സിൻ വിതരണം ഒരുക്കുന്നതിനായി ആരോഗ്യവകുപ്പ് വിവിധ വാക്സിൻ കമ്പനികളുമായി ചർച്ച നടത്തിവരികയാണെന്നും മന്ത്രി അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

പ്രാരംഭമായി ഒരു ജില്ലയിൽ പൈലറ്റ് പദ്ധതി രൂപീകരിച്ച്‌ അതിന്റെ വിജയശേഷി വിലയിരുത്തിയ ശേഷം സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.

അതേസമയം, കുട്ടികളിൽ കാണപ്പെടുന്ന അപൂർവയിനം കാൻസറായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സ സംസ്ഥാനത്ത് ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, ആലപ്പുഴ, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, മലബാർ കാൻസർ സെൻറർ എന്നിവിടങ്ങളിൽ നിലവിൽ ഈ രോഗത്തിനുള്ള ചികിത്സ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version