ഓട്ടോയിൽ മീറ്റർ ഇല്ലെങ്കിൽ യാത്ര സൗജന്യമോ? സ്റ്റിക്കറില്ലാതെ ഫിറ്റ്നസ് പരീക്ഷയിൽ പരാജയം!

മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ ‘മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ പതിച്ചിരിക്കണം എന്ന ഉത്തരവ് പാലിക്കാത്ത ഓട്ടോറിക്ഷകൾക്ക് കർശന നടപടി. ഫിറ്റ്നസ് പരിശോധനയ്ക്കെത്തുന്ന ഓട്ടോകൾ സ്റ്റിക്കർ ഇല്ലാതെ എത്തിയാൽ അറ്റകുറ്റപ്പണികൾക്കായി മടക്കി അയക്കണ0. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ഓട്ടോകൾ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc

മാർച്ച് ഒന്നുമുതലാണ് സ്റ്റിക്കർ നിർബന്ധമാക്കിയ ഉത്തരവ് പ്രാബല്യത്തിൽ വന്നത്. എന്നാൽ, ഇത് പാലിക്കാൻ മിക്ക ഓട്ടോ ഡ്രൈവർമാരും തയ്യാറാകാത്തതിനെ തുടർന്ന് പരിശോധന കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി. ഉത്തരവ് നടപ്പാക്കുന്നതിനെതിരെ ഓട്ടോ തൊഴിലാളികൾ ശക്തമായി പ്രതിഷേധിച്ചു, സമരം ശക്തമാക്കുമെന്ന് വിവിധ സംഘടനകൾ അറിയിച്ചു.

ജില്ലയിലെ ഒരു വിഭാഗം ഓട്ടോകൾ മീറ്റർ ഉപയോഗിക്കാത്തതും അതിലൂടെ യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നതുമാണ് നടപടി ശക്തമാക്കാനുള്ള കാരണം. ഫെയർ മീറ്റർ പ്രവർത്തനരഹിതമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ഡ്രൈവർ സീറ്റിന് പുറകിലോ യാത്രക്കാർക്ക് ദൃശ്യമാകുന്നവിധമോ സ്റ്റിക്കർ പതിക്കണമെന്ന് നിർദേശം. ഉത്തരവ് ഒരു മാസം മുൻപേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രായോഗിക സജ്ജീകരണങ്ങൾക്കായി ഒരു മാസം അധികം സമയം അനുവദിച്ചിരുന്നു. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version