സംസ്ഥാനത്ത് റാഗിങ് തടയാൻ ശക്തമായ നടപടികൾ ആവശ്യമാണ്: ഹൈക്കോടതി

സംസ്ഥാനത്തെ റാഗിങ് സംഭവങ്ങൾക്കിടയിൽ ഹൈക്കോടതി ശക്തമായ ഇടപെടലുമായി. റാഗിങ് തടയാൻ കൂടുതൽ കർശന നടപടികൾ വേണമെന്ന് കോടതി വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങളിൽ പരിഷ്‌കരണം ആവശ്യമാണ് എന്ന നിർദേശവും കോടതി മുന്നോട്ടു വെച്ചു. 1998ലെ റാഗിങ് നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ചട്ടങ്ങൾ രൂപീകരിക്കണമെന്നതാണ് പ്രധാന നിർദേശം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഉത്തരവിട്ടത്. ചട്ടങ്ങൾ നിലവിൽ വന്നാൽ പ്രശ്‌നപരിഹാരത്തിന് സഹായകരമാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന് വേണ്ടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടുന്ന വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കണമെന്ന് നിർദേശം. കൂടാതെ, നിയമ ഭേദഗതികൾക്കും വർക്കിങ് ഗ്രൂപ്പിന്റെ നിർദേശങ്ങൾ ആവശ്യമാണ്.

യുജിസി റെഗുലേഷനുകൾ പ്രകാരം നിർദേശിക്കുന്ന സംസ്ഥാന, ജില്ലാതല മേൽനോട്ട സമിതികൾ നിലവിൽ ഉണ്ടോ എന്ന് സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സമിതികൾ നിലവിൽ ഉണ്ടെങ്കിൽ അവയുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനം എന്തൊക്കെയാണെന്ന് വിശദീകരിക്കണം. നിലവിൽ ഇല്ലെങ്കിൽ രൂപീകരിക്കാൻ എത്ര സമയം ആവശ്യമാണ് എന്നും സർക്കാർ വ്യക്തമാക്കണമെന്ന് കോടതി നിർദേശിച്ചു.

രാഗിങ് തടയുന്നതിന് സർവകലാശാല തലത്തിൽ സമിതികൾ രൂപീകരിച്ചിട്ടുണ്ടോയെന്ന വിവരം ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സർവകലാശാലകളിൽ നിന്ന് ശേഖരിക്കണമെന്ന് കോടതി നിർദേശിച്ചു. അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് ഇതു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കണം. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഈ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ, കേസിൽ യുജിസിയെ കക്ഷി ചേർത്തിട്ടുണ്ടെന്ന് കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version