കൽപ്പറ്റ ടൂറിസ്റ്റ് ഹോമിൽ എംഡിഎംഎ വേട്ട: രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടപടി

MDMA seized at Kalpetta tourist home: Excise action following tip-off

കൽപ്പറ്റ: നഗരത്തിൽ എംഡിഎംഎ ചില്ലറ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മൂന്നു യുവാക്കൾ പിടിയിലായി. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

കൽപ്പറ്റ പുത്തൂർവയൽ സ്വദേശി സോബിൻ കുര്യാക്കോസ് (24), മുട്ടിൽ പരിയാരം ചിലഞ്ഞിച്ചാൽ സ്വദേശി മുഹമ്മദ് അസനുൽ ഷാദുലി (23), കണിയാമ്പറ്റ സ്വദേശി അബ്‌ദുൽ മുഹമ്മദ് ആഷിഖ് (22) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ സോബിനും അസനുൽ ഷാദുലിയുമുൾപ്പെടെ മുൻപും സമാന കേസിൽ പിടിയിലായിരുന്നവരാണ്.

സംഘത്തിന് കൂടുതൽ അളവിൽ എംഡിഎംഎ എത്തിച്ചു നൽകുന്ന ശൃംഖലയുടെ ഭാഗമായി ഇവർ പ്രവർത്തിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പൊലീസ് വകുപ്പിൻ്റെ സൂചനകൾക്കനുസരിച്ച് 0.5 ഗ്രാം എംഡിഎംഎ കൈവശംവച്ചാൽ പോലും പത്ത് വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പരിശോധന സംഘം സർക്കിൾ ഇൻസ്പെക്‌ടർ ടി. ഷറഫുദ്ദീൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ വി. എ. ഉമ്മർ, പ്രിവന്റീവ് ഓഫീസർ കെ. എം. ലത്തീഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ. വി. സൂര്യ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സി. സജിത്ത്, കെ. കെ. വിഷ്ണു എന്നിവരടങ്ങിയ സംഘമാണ്.പ്രതികളെ കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version