മൂന്നാംതവണയും കേരളത്തിൽ ഭരണത്തലപ്പത്ത് പിണറായി വിജയൻ തന്നെയായിരിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി അല്ലാതെ മറ്റാരെങ്കിലും ഭരണത്തിലേറിയാൽ ഭരണസംവിധാനം തകർന്നുപോകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂത്താട്ടുകുളം കിഴകൊമ്ബ് ശ്രീകാർത്തികേയ ഭജനസമാജം ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിലാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
വർധിച്ചുവരുന്ന മദ്യ ഉപയോഗത്തിന് തടയിടാൻ നിരോധനം വേണ്ട, മറിച്ച് മദ്യവർജനമാണ് വേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഈഴവർ സമൂഹത്തിന് അധികാരം ലഭിക്കുന്നില്ല, മറിച്ച് അവരുടെ വോട്ട് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷ ഭരണത്തിൽ ഈഴവ സമുദായം തൃപ്തരാണോയെന്ന ചോദ്യത്തിന് മറുപടിയായി, അധികാരം പങ്കിടുമ്പോൾ പിന്നാക്കക്കാർക്ക് മന്ത്രി സ്ഥാനം, കോർപറേഷൻ മേയർ പദവി പോലെയുള്ള താത്പര്യസ്ഥാനങ്ങൾ ലഭിക്കുന്നില്ലെന്നും, അതേസമയം, പല പ്രധാന സ്ഥാനങ്ങളും കണ്ണൂർലോബി കൈക്കലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് സംവിധാനത്തെ ദുർബലമായിട്ടാണ് കാണുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.