ജി.എസ്.ടി നിരക്കുകൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ശക്തമാക്കുന്നു. നിലവിലുള്ള നികുതി ഘടന പുനഃപരിശോധിച്ച്, ചില മേഖലകളിൽ ഉപഭോക്താക്കൾക്ക് ആശ്വാസമൊരുക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ജി.എസ്.ടി കൗൺസിൽ ഇതിനോടകം തന്നെ വിപുലമായ നിർദേശങ്ങൾ ധനമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
നികുതി ഭാരം കുറയ്ക്കേണ്ട മേഖലകളെയും നിരക്ക് ഏകീകരിക്കേണ്ട വിഭാഗങ്ങളെയും പരിശോധിച്ച്, അടുത്ത ജി.എസ്.ടി കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇതോടെ, കുറച്ച് ഉൽപ്പന്നങ്ങളിൽ നികുതി കുറയാനും ചില സേവന മേഖലകളിൽ പുതിയ നിരക്കുകൾ ബാധകമാകാനും സാധ്യതയുണ്ട്.