ഗവർണ്ണറുടെ സാന്നിധ്യത്തിൽ കേന്ദ്ര ധനമന്ത്രിയുമായി പിണറായി; നീക്കം എന്ത്?

കേന്ദ്രത്തിന്റെ അവഗണനക്കെതിരെ രാഷ്ട്രീയമായി കടുത്ത നിലപാട് സ്വീകരിച്ചിട്ടും കേരളത്തിന്റെ വികസന ആവശ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനായി കേന്ദ്ര ധനമന്ത്രിയെയും ഗവർണ്ണറെയും ഒരുമിച്ച് കേരള ഹൗസിൽ ചര്‍ച്ചയ്ക്ക് കൂട്ടിയിരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം ശ്രദ്ധേയമാകുന്നു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന വിഷയങ്ങൾ അട്ടിമറിക്കപ്പെടാതെ ഉറപ്പാക്കാൻ കേന്ദ്രവുമായി നേരിട്ടുള്ള ചർച്ചകളാണ് പിണറായി സർക്കാർ തിരഞ്ഞെടുക്കുന്നത്. ന്യൂഡൽഹിയിലെ കേരള ഹൗസിൽ നടന്ന ഈ ചർച്ചയിൽ കേരളത്തിന്റെ സാമ്പത്തിക-വികസന ആവശ്യങ്ങൾ തുറന്ന മനസോടെ പരിശോധിക്കാമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകി. ഇതിന്റെ ഭാഗമായി, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രം അനുകൂല തീരുമാനം കൈകൊള്ളാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ സാന്നിധ്യത്തിൽ കേന്ദ്ര ധനമന്ത്രി കേരള ഹൗസിലെത്തിയ ഈ നടപടിക്ക് ചരിത്രപ്രാധാന്യമുണ്ട്. ഇത് മാത്രമല്ല, കേന്ദ്ര-സംസ്ഥാന രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിന്റെ വികസനമുയർത്താൻ സർക്കാരിന്റെ നയതന്ത്ര ശ്രമങ്ങൾ ശക്തമാകുകയാണ്. വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ ശക്തമായി മുന്നോട്ട് കൊണ്ടുപോകുകയാണ്. നേരത്തെ സമര രാഷ്ട്രീയത്തിന്റെ പേരിൽ വ്യവസായ നിക്ഷേപത്തിൽ പ്രതിസന്ധി നേരിട്ടിരുന്ന കേരളം, ഇന്ന് ഏറ്റവും കൂടുതൽ സംരംഭങ്ങളുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു. തൊഴിലാളി സുരക്ഷയിലും വേതനനിരക്കിലും മാതൃകയാകുന്ന കേരളം, വികസന മുന്നേറ്റത്തിൽ പുതിയ അധ്യായം എഴുതുകയാണ്.തെരുവുനായ ആക്രമണം: മൂന്നു പേർക്ക് പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version