വാഹന നികുതി കുടിശ്ശിക തീർപ്പാക്കാൻ അവസരം; ഒറ്റത്തവണ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്

വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ അടയ്ക്കാനുള്ള അവസരം മോട്ടോർ വാഹനവകുപ്പ് പ്രഖ്യാപിച്ചു. നികുതി മുടങ്ങിയ വാഹന ഉടമകൾക്ക് 2020 മാർച്ച് 31ന് ശേഷം അടയ്ക്കാനാകാതെ പോയ കുടിശ്ശിക ഈ പദ്ധതിയിലൂടെ തീർപ്പാക്കാം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ തുടരും. വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റുപോകുകയോ ചെയ്തെങ്കിലും ഉടമസ്ഥത മാറ്റാതിരുന്നോ, വാഹനത്തിന്റെ വിവരങ്ങൾ ഇല്ലാതായോ എന്ന സാഹചര്യത്തിൽ, ചുരുങ്ങിയ നിരക്കിൽ നികുതി അടച്ച് വാണിജ്യ ബാധ്യത ഒഴിവാക്കാനാകുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. പദ്ധതിയുടെ അവസാന തീയതി അടുത്തിരിക്കെ, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ആർ. ടി. ഓഫീസുമായി ബന്ധപ്പെടണമെന്ന് മോട്ടോർ വാഹനവകുപ്പ് ഓർമ്മിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version