വോട്ടർമാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ നിർണായക നീക്കം ആരംഭിച്ചു. ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. വോട്ടർമാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചിരുന്നു, ഇതിന് പരിഹാരം കാണുക എന്നതാണു ഇപ്പോഴത്തെ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
2021-ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള വ്യവസ്ഥ കേന്ദ്രം കൊണ്ടുവന്നിരുന്നു. ഇതുവരെ 66 കോടിയിലധികം പേരുടെ ആധാർ നമ്പർ ശേഖരിച്ചെങ്കിലും വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. വോട്ടർ ഐഡിയുമായി ആധാർ ബന്ധിപ്പിച്ചാൽ ക്രമക്കേടുകൾ കുറയുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നു. ചൊവ്വാഴ്ച്ചയുടെ യോഗത്തിൽ ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി സിഇഒ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരും പങ്കെടുക്കും. മൂന്നു മാസത്തിനുള്ളിൽ നടപടികൾ സ്വീകരിച്ച് പരാതികൾ പരിഹരിക്കണമെന്നാണു പദ്ധതിയുടെ ലക്ഷ്യം. ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനാണ് മുൻഗണന ലഭിക്കുമോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.