ലൈബ്രറിയന്‍ നിയമനം
കല്‍പ്പറ്റ ഗവ കോളെജില്‍ ലൈബ്രറിയന്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ ബിരുദം, എസ്.എസ്.എല്‍.സി, ഡിപ്ലോമ ഇന്‍ ലൈബ്രറി സയന്‍സ്/ സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി സയന്‍സാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി മാര്‍ച്ച് 24 ന് രാവിലെ 11 ന് കോളെജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 204569.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
ഫാര്‍മസിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മാനന്തവാടി ഗവമെഡിക്കല്‍ കോളജില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബാച്ചിലര്‍ ഓഫ് ഫാര്‍മസി/ ഡിപ്ലോമ ഇന്‍ ഫാര്‍മസി, കേരളാ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, യോഗ്യതാ- പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് 26 ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍ 04935 240264
ലാബ് ടെക്‌നീഷന്‍: കൂടിക്കാഴ്ച 27 ന്
മാനന്തവാടി ഗവമെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷന്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടു സയന്‍സ്/ ഡി.എം.എല്‍.റ്റി – ഡി.എം.ഇ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, ബി.എസ്.സി എം.എല്‍.റ്റി അംഗീകൃത സര്‍ട്ടിഫിക്കറ്റ്, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 27 ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 04935 240264.