എട്ടാം ക്ലാസിൽ പുതിയ മാർക്ക് നയം: വിദ്യാർത്ഥികളെ ബാധിക്കുന്നതെങ്ങനെ?

ഈ അധ്യയന വർഷം മുതൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും കുറഞ്ഞത് 30 ശതമാനം മാർക്ക് നിർബന്ധമാകും. മിനിമം മാർക്ക് നേടാത്തവർക്ക് ഏപ്രിൽ മാസത്തിൽ പ്രത്യേക പഠന പിന്തുണ നൽകും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

ഏപ്രിൽ 4നകം എട്ടാം ക്ലാസിലെ മൂല്യനിർണയം പൂർത്തിയാക്കി, 5നകം പ്രധാനാധ്യാപകൻ മിനിമം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി രക്ഷിതാക്കളെ അറിയിക്കും. 8 മുതൽ 24 വരെ രാവിലെ 9.30 മുതൽ 12.30 വരെ സ്‌കൂളിൽ വച്ച് പഠന പിന്തുണ ക്ലാസുകൾ സംഘടിപ്പിക്കും. തുടർന്ന്, 25 മുതൽ 28 വരെ പഠന പിന്തുണ പരീക്ഷയും 30ന് ഫലപ്രഖ്യാപനവും നടത്തും.

ഈ സമ്പ്രദായം അടുത്ത അധ്യയന വർഷം ഒമ്പതാം ക്ലാസിലേക്കും 2026-27ൽ പത്താം ക്ലാസിലേക്കും വ്യാപിപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version