മാനന്തവാടി നഗരസഭയിൽ ഞായറും തിങ്കളും നികുതി സ്വീകരിക്കും; ക്യാമ്പുകൾ വിവിധ കേന്ദ്രങ്ങളിൽ

മാനന്തവാടി നഗരസഭ നികുതി സ്വീകരിക്കുന്നതിനായി ഞായറും തിങ്കളും ഓഫീസ് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. നികുതി അടയ്ക്കുന്നതിനായി ഞായറാഴ്ച ചിറക്കര, പിലാക്കാവ്, അമ്പുകുത്തി, ഒണ്ടയങ്ങാടി, കണിയാരം ടൗൺ, പെരുവക, വള്ളിയൂർക്കാവ് തുടങ്ങിയ സ്ഥലങ്ങളിലും തിങ്കളാഴ്ച കുറുക്കൻമൂല, കൊയിലേരി, കുഴിനിലം, പയ്യമ്പള്ളി, വരടിമൂല, കണിയാരം, ഒഴക്കോടി എന്നിവിടങ്ങളിലും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve

രാവിലെ 11 മുതൽ വൈകീട്ട് 4 വരെയാണ് ക്യാമ്പുകളുടെ പ്രവർത്തന സമയം. 640 ചതുരശ്ര അടിക്ക് താഴെയുള്ള വീടുകളുടെ നികുതി ഒഴിവാക്കുന്നതിനായി നിശ്ചിത ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണെന്നും നികുതി അടയ്ക്കാത്തവരിൽ നിന്ന് ഏപ്രിൽ ഒന്നുമുതൽ പിഴയോടുകൂടി ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് അതത് വാർഡ് കൗൺസിലർമാരുമായി ബന്ധപ്പെടാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version