മോട്ടോർവാഹന നികുതിയിൽ വലിയ മാറ്റം! പുതിയ നിരക്കുകൾ എന്തൊക്കെയാണ്?

മോട്ടോർവാഹന നികുതി പുതുക്കി: ഇലക്‌ട്രിക് വാഹനങ്ങൾക്കും പഴയ വാഹനങ്ങൾക്കും വർധനസംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ മോട്ടോർവാഹന നികുതിയിൽ പുതുക്കൽ. ഇലക്‌ട്രിക് വാഹനങ്ങൾക്കും 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്കും നികുതിയിൽ വർധനയുണ്ടായി.15 വർഷം പൂർത്തിയായ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ഉപയോഗത്തിനുള്ള മുച്ചക്രവാഹനങ്ങൾക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപ വർധിപ്പിച്ചു.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

750 കിലോഗ്രാം വരെ ഭാരമുള്ള കാറുകൾക്ക് 3200 രൂപ, 750-1500 കിലോഗ്രാം വരെ ഉള്ളവയ്ക്ക് 4300 രൂപ, 1500 കിലോഗ്രാമിന് മുകളിലുള്ള വാഹനങ്ങൾക്ക് 5300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.ഇതിനൊപ്പം, സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്കുള്ള ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്നീ തരംതിരിവുകൾ ഒഴിവാക്കി ഏകീകരിക്കുകയും സ്റ്റേജ് വാഹന നികുതിയിൽ കുറവുണ്ടാകുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version