ശബരിമല നട നാളെ തീർഥാടനത്തിനും ഉത്സവ പൂജകൾക്കുമായി തുറക്കും

ശബരിമല നട നാളെ ഉത്സവത്തിനും മേട വിഷുവിനോടനുബന്ധിച്ച പൂജകള്‍ക്കുമായി തുറക്കും. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര്‍ രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാർ നമ്ബൂതിരി നടതുറന്ന് ദീപം തെളിക്കും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve

ഏപ്രില്‍ 2ന് രാവിലെ 9.45നും 10.45നും ഇടയിൽ തന്ത്രി കണ്ഠരര്‍ രാജീവരുടെ കാർമികത്വത്തില്‍ ഉത്സവത്തിന് കൊടിയേറും. ഏപ്രില്‍ 11ന് പമ്പാ നദിയില്‍ ആറാട്ട് നടക്കും. ഉത്സവശേഷം വിഷുവിനോടനുബന്ധിച്ച പൂജകളും ഉണ്ടാവുന്നതിനാൽ തുടർച്ചയായി 18 ദിവസം ഭക്തർക്ക് ദർശനത്തിന് അവസരം ലഭിക്കും.ഏപ്രില്‍ 14-ന് വിഷുദിവസത്ത് രാവിലെ 4 മുതല്‍ 7 വരെ വിഷുക്കണി ദർശനം നടത്താം. തുടർന്ന് രാവിലെ 7 മണി മുതൽ അഭിഷേകം നടക്കും. എല്ലാ പൂജകളും പൂർത്തിയാക്കി ഏപ്രില്‍ 18-ന് രാത്രി 10 മണിക്ക് ശബരിമല നടയടക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version