ഇന്നുമുതല്‍ ബാങ്ക് ഇടപാടുകളുടെ ചിലവില്‍ മാറ്റം വരുന്നു. എടിഎമ്മിലൂടെയുള്ള പ്രതിമാസ സൗജന്യ പണമിടപാട് കഴിഞ്ഞാലുള്ള ഇടപാടുകള്‍ക്ക് കൂടുതല്‍ ചെലവാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. ബാങ്ക് എടിഎം സര്‍വീസ് ചാര്‍ജ് രണ്ട് രൂപ വര്‍ധിപ്പിക്കുന്നതോടെ നിലവിലെ 21 രൂപ 23 രൂപയാകും.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
കൂടാതെ, ഈ തുകയ്ക്ക് ജിഎസ്ടിയും അടിച്ചേല്‍പ്പിക്കും.പ്രതിമാസം സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് അഞ്ച് സൗജന്യ ഇടപാടുകളാണ് ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ മൂന്ന് സൗജന്യ ഇടപാടുകളും, മെട്രോ ഇതര കേന്ദ്രങ്ങളില്‍ അഞ്ച് സൗജന്യ ഇടപാടുകളും സാധ്യമാകുന്നുണ്ട്. ഇതിന് മുകളിലായി നടത്തുന്ന ഇടപാടുകള്‍ക്ക് പുതുക്കിയ നിരക്കുകള്‍ ബാധകമാകും.എടിഎം ഇന്റര്‍ചേഞ്ച് ഫീസ് സാമ്പത്തിക ഇടപാടുകള്‍ക്ക് 2 രൂപയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 1 രൂപയും വര്‍ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. പണം പിൻവലിക്കൽ ഫീസ് 17 രൂപയില്‍ നിന്ന് 19 രൂപയാകുകയും ബാലന്‍സ് ചെക്ക് ഫീസ് 6 രൂപയില്‍ നിന്ന് 7 രൂപയാകുകയും ചെയ്യും. ഈ മാറ്റങ്ങൾ മെയ് ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക.ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്.