കല്‍പ്പറ്റ: അമ്പലവയല്‍ സ്വദേശി ഗോകുലിന്റെ പോലീസ് സ്റ്റേഷനിലെ ആത്മഹത്യയ്ക്ക് സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ച് എ ഐ വൈ എഫ് വയനാട് ജില്ലാ കമ്മിറ്റി രംഗത്ത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കല്‍പ്പറ്റ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പോലീസിനുണ്ടെന്ന് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് സുമേഷ് എം സി അധ്യക്ഷനായ യോഗത്തില്‍ ജില്ലാ സെക്രട്ടറി നിഖില്‍ പത്മനാഭന്‍, അജേഷ് കെ ബി, വിന്‍സന്റ് പി, സൗമ്യ എസ്, രജീഷ്, റഹീം സി എം, ജെസ്മല്‍ അമീര്‍ എന്നിവരും പങ്കെടുത്തു.പോലീസിന്റെ അനാസ്ഥ വ്യക്തമാക്കുന്നതാണ് സ്റ്റേഷനിലെ എസ് എച്ച് ഒ ഉള്‍പ്പെടെയുള്ളവരെ മാറ്റി നിര്‍ത്തിയതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം എ ഐ വൈ എഫ് ഉന്നയിച്ചു.