പതിനാലു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കും വോട്ടെടുപ്പിനും ഒടുവിൽ ലോക്സഭ വഖഫ് ബിൽ പാസാക്കി. പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളിയതോടെയാണ് ബിൽ സഭയിൽ കടന്നത്. ബില്ലിനെ അനുകൂലിച്ച് 288 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 232 പേർ എതിർത്തു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
എൻ.കെ. പ്രേമചന്ദ്രൻ, ഗൗരവ് ഗോഗോയി, കെ.സി. വേണുഗോപാൽ, മുഹമ്മദ് ജാവേദ്, അസദുദ്ദീൻ ഒവൈസി, കെ. രാധാകൃഷ്ണൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവർ അവതരിപ്പിച്ച ഭേദഗതികൾ ലോക്സഭ തള്ളിയതോടെ ബിൽ ഇനി രാജ്യസഭയിൽ പാസാക്കേണ്ടതുണ്ട്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ വഖഫ് നിയമഭേദഗതി പ്രാബല്യത്തിൽ വരും.
വഖഫ് സ്വത്തുക്കളെ നിയമപരമായി പരിപാലിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്ര പാർലമെൻ്റ് കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ബിൽ മുസ്‌ലിം വിരുദ്ധമല്ലെന്നും, നിയമനടപടികൾക്ക് അഭിമുഖ്യമാകുന്ന നിരവധി കേസുകൾക്ക് പുതിയ ബില്ലിലൂടെ പരിഹാരം കാണാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ പ്രവർത്തിക്കുകയാണ്, തെറ്റായ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും റിജിജു ആവശ്യപ്പെട്ടു.
പ്രതിപക്ഷം ബിലിനെ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചെങ്കിലും, അവയ്ക്ക് തെളിവില്ലെന്നായിരുന്നു റിജിജുവിന്റെ മറുപടി. ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് സർക്കാർ പ്രതിബദ്ധമാണെന്നും, ഹിന്ദുസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന സുരക്ഷ ലോകത്ത് വേറെയൊരിടത്തും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.